07:15pm 04 September 2026
NEWS
എട്ടാം ക്ലാസുകാരൻ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചു
04/08/2025  01:49 PM IST
nila
എട്ടാം ക്ലാസുകാരൻ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചു

എട്ടാം ക്ലാസുകാരൻ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചു. കണ്ണൂർ പരിയാരം പിലാത്തറയിലാണ് സംഭവം. പെരിയാട്ട് വാടക വീട്ടിൽ താമസിക്കുന്ന രാജേഷ് – വിജിന ദമ്പതികളുെട മകൻ അജുൽരാജ് (13) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അതുൽ രാജ് വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചത്.  മാർക്കു കുറഞ്ഞതിനു സ്കൂളിൽനിന്നു വഴക്കുപറയുമോ എന്ന് അജുലിനു പേടിയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. 

ഉച്ചഭക്ഷണത്തിനു ശേഷം അമ്മ വിജിനയും ഇളയ മകളും വിശ്രമിക്കാൻ കിടക്കുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ ഇവർ എഴുന്നേറ്റപ്പോഴാണ് അജുൽരാജിനെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. പിലാത്തറ മേരിമാതാ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img